കണ്ണൂർ: പരസ്യ പ്രസ്താവനകൾ തലവേദന സൃഷ്ടിക്കുന്നു എന്നും നേതാക്കൾ വിവാദമാകുന്ന പരസ്യ പ്രസ്താവന നടത്തുരുത് എന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.തിങ്കളാഴ്ച 5 മണിക്ക് കണ്ണൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സണ്ണി ജോസഫ് ഇക്കാര്യം പറഞ്ഞത്.തൻ്റെ നിർദ്ദേശം എല്ലാവർക്കും ബാധകമാണ്. അനാവശ്യ പരസ്യ പ്രസ്താവനകൾ കോൺഗ്രസ് പ്രവർത്തകർക്ക് വേദന ഉണ്ടാക്കുന്നതാണ്. അവർ ഇത്തരം പ്രസ്താവനകൾ പാർട്ടി നേതൃത്വത്തിൽ നിന്ന് താൽപര്യപ്പെടുന്നില്ല. ഇത്തരം പരസ്യ പ്രസ്താവനകൾ പാർട്ടി വിശ്വാസികൾക്കും തലവേദന സൃഷ്ടിക്കുന്നതാണ്. പലരും പരിധിവിട്ടതു കൊണ്ടാണ് ഇക്കാര്യം പരസ്യമായി തന്നെ പറയുന്നത്.പല പ്രസ്താവനയും പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാണ്.വിവിധ വിഷയങ്ങളിൽ പ്രയോഗികമായ തീരുമാനങ്ങളാണ് സർക്കാർ എന്ന നിലയിൽ കൈക്കൊണ്ടിട്ടുള്ളത്.അതെല്ലാം സിപിഎമ്മി നെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. അതങ്ങനയല്ല എന്ന് ആരാണ് പറയുന്നത്?പിണറായി വിഷയത്തിൽ നിയമോപദേശ ത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്.
കേസ് ഇല്ലാതാകാൻ അല്ല സർക്കാർ ശ്രമിക്കുന്നത്. സർക്കാർ എടുത്ത നിലപാട് നിയമപരമായി കൃത്യമാണ്. അതു കൊണ്ടു തന്നെ സിപിഎം കുടുങ്ങും.ഇഡി വിഷയത്തിൽ പ്രാഥമിക അന്വേഷണം വേണം.അങ്ങനെ പ്രാഥമിക അന്വേഷണം നടത്തണമെന്നത് സുപ്രീം കോടതിയുടെ നിർദേശമാണ്. ആ സുപ്രീം കോടതി നിർദ്ദേശത്തിൻ്റെ പേരിലാണ്.സർക്കാർ എടുത്ത നിലപാടിൽ സിപിഎം ആണ് പെട്ടത്. പക്വതയാർന്ന, ആലോചിച്ചു എടുത്ത തീരുമാനം ആണ് നടപ്പിലാക്കിയത്. .മുരളീധരൻ്റെ പ്രസ്താവനയിൽ മറുപടി പരസ്യമായി പറയില്ല.പരസ്യ പ്രസ്താവന കൾക്ക് പരസ്യമായി മറുപടി പറയേണ്ടതില്ല എന്നതാണ് നിലപാട്.വിവാദ പ്രസ്താവനകൾ ആരും നടത്തരുത്. പരസ്യ പ്രസ്താവന ചെറിയ ബുദ്ധിമുട്ടുണ്ടാകുന്നു. താൻ കെപിസിസി പ്രസിഡണ്ട് ആയ ശേഷം ഇങ്ങനെ പറയേണ്ടതായി വന്നിട്ടില്ല. വൈദ്യുതി നിരക്ക് വർധന തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രിപറഞ്ഞു .
Leaders' public statements are causing pain to workers. Leaders should control themselves. Sunny Joseph says CPM is caught in the ED.





















